Saturday, June 6

വേദന കടിച്ചമര്‍ത്തി വേദിയില്‍ കരഞ്ഞു കൊണ്ട് താരം !!! ഉദ്ഘാടനത്തിനെത്തിയ നൂറിന്‍ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം

Pinterest LinkedIn Tumblr +

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ഒമര്‍ ലുലു മലയാളികള്‍ക്ക് സമ്മാനിച്ച നായികയാണ് നൂറിന്‍ ഷെരീഫ്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരത്തിന് കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ താരത്തിനെതിരെ കൈയ്യേറ്റ ശ്രമം നടന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നു. മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.

ജനക്കൂട്ടത്തിനിടയിലേക്ക് വന്ന നടി നൂറിന്‍ ഷെരീഫിന്റെ മൂക്കിനാണ് ഇടിയേറ്റത്. നാല് മണിക്ക് സംഘാടകര്‍ ഉദ്ഘാടന ചടങ്ങ് പറഞ്ഞ് വച്ചതനുസരിച്ച് നടി ഹോട്ടലില്‍ എത്തിയിരുന്നു. പക്ഷെ ജനക്കൂട്ടം വര്‍ദ്ദിക്കട്ടെ എന്നു പറഞ്ഞ് സംഘടകര്‍ പരിപാടി വൈകിച്ചു. രോഷം പൂണ്ട ജനങ്ങള്‍ നൂറിന്‍ എത്തിയപ്പോഴേക്കും ബഹളം വച്ചു തുടര്‍ന്നാണ് മൂക്കിന് പരിക്കേറ്റത്. ബഹളം രൂക്ഷമായെങ്കിലും നിയന്തിക്കാനായി വേദന കടിച്ചുപിടിച്ച് നൂറിന്‍ തന്നെ മൈക്കെടുത്ത് ആളുകളോട് സംസാരിച്ച് സത്യാവസ്ഥ വെളിപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് ചിലര്‍ സോഷ്യല്‍മീഡിയയില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ചിത്രങ്ങളും വീഡിയോയും നിമിഷ നേരത്തിനുള്ളില്‍ വൈറലായിട്ടുണ്ട്.

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ വീണ്ടും നായകനായി എത്തുന്ന ചിത്രമായ വെള്ളേപ്പമാണ് നൂറിന്റെ പുതിയ ചിത്രം. പ്രവീണ് രാജ് പൂക്കാടനാണ് സിനിമയുടെ സംവിധായകന്‍. പത്ത് വര്‍ഷത്തില്‍പ്പരം സിനിമാ വ്യവസായ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള പ്രവീണിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം തൃശൂരിന്റെ പ്രാതല്‍ രുചികളില്‍ ഒന്നായ വെള്ളേപ്പത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഭക്ഷണം വിഷയമാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ എത്തിയിട്ടുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, കല്ല്യാണരാമന്‍, ഉസ്താദ് ഹോട്ടല്‍, തീറ്ററപ്പായി, പട്ടാഭിരാമന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങിയവ ഉദാഹരണം. അവയുടെ ഇടയിലേക്ക് വീണ്ടുമെത്തുന്ന ഒരു ഭക്ഷണകഥയാണ് ‘വെള്ളേപ്പം’. ടി എം റഫീഖ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ അന്‍പേ എന്‍ അന്‍പേ,ദേവതയെ കണ്ടെ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തില്‍ എത്തുകയുമാണ്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രവീണ്‍ പൂക്കാടന്‍ മുമ്പ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും മുമ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉള്ളു പൊള്ളി വെന്തുരുകിയ നിമിഷങ്ങളിലും പുട്ട് പോലെ തമാശ പറഞ്ഞു അതിജീവിച്ച ജീവിതത്തിനു ഒരു വഴിത്തിരിവ്. സംവിധായകനാകുക വലിയ സ്‌ക്രീനില്‍ പേരു വരുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നില്ല ജീവിതത്തില്‍. അത് ഏറ്റവും വലിയ സ്വപ്നമായിരുന്നു. തമാശയുടെയും പ്രണയത്തിന്റേയും ഫാന്റസിയുടെയും രൂപത്തില്‍ താന്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും സിനിമ ആകുകയാണെന്നും പറഞ്ഞായിരുന്നു പ്രവീൺ.

“Lucifer”
Loading...
Share.

About Author

Comments are closed.