തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാന് സോഷ്യൽ മീഡിയയിൽ സജീവമായ ഒരു വ്യക്തിയാണ്. താരം പങ്കുവെച്ച ഹോട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ചിത്രത്തിന് താഴെ മോശമായ കമന്റുകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങൾ ഒരു ജനപ്രതിനിധി അല്ലേ ഇത്തരം പ്രവർത്തികൾ ചെയ്താൽ യുവാക്കൾ വഴിതെറ്റുക ഇല്ലേ എന്ന രീതിയിലുള്ള കമന്റുകൾ ആണ് ചിത്രത്തിന് താഴെ എത്തുന്നത്. വിമർശനങ്ങൾക്ക് മറുപടി പറയുവാൻ താരം ഇതുവരെ തയ്യാറായിട്ടില്ല.
ചുവന്ന സ്റ്റൈലിഷ് ഗൗണ്‍ ധരിച്ച് തലമുടി ചീകിയൊതുക്കി കെട്ടിയ ഫോട്ടോകളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അവാർഡ് നൈറ്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിരുന്നു ഈ മേക്കോവർ. 2019- ലെ ലോക്സഭാ തിരഞ്ഞടുപ്പില്‍ ബാസിര്‍ഹട്ടില്‍ നിന്നാണ് നടി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബിസിനസുകാരനായ നിഖില്‍ ജെയ്നാണ് താരത്തിന്റെ ഭര്‍ത്താവ്. അടുത്തിടെ പുറത്തിറങ്ങിയ നുസ്രത്തിന്റെ ചിത്രം അസുര് വലിയ വിജയം നേടിയിരുന്നു.