മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു . ലുലു മാളിൽ വെച്ച് നടന്ന ചടങ്ങിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആണ് ട്രയ്ലർ പുറത്ത് വിട്ടത്.ഈ സമയം തന്നെ മലയാളത്തിലെ പല മുൻനിര താരങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയും ട്രയ്ലർ പുറത്ത് വിട്ടിട്ടുണ്ട്.ട്രയ്ലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിലെ പല പ്രമുഖ താരങ്ങളും ചിത്രത്തിൽ ട്രെയിലർ ചെയ്യുകയുണ്ടായി എല്ലാ കാര്യങ്ങളിൽ നിന്നും ട്രെയിലറിന് ഗംഭീര പ്രതികരണം തന്നെയാണ് ലഭിക്കുന്നത് ഇതോടുകൂടി മലയാളം സിനിമ ഒന്നാകെ ചിത്രം വരയ്ക്കാനുള്ള ആഘോഷം തുടങ്ങി കഴിഞ്ഞു.
ട്രയ്ലർ ലോഞ്ച് ചടങ്ങിൽ ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായ നൈല ഉഷ ചിത്രത്തെ കുറിച്ച് വാചാലനായി.”ആക്ഷനും മാസ്സും പാട്ടുകളും ഡാൻസും ഡ്രാമയും ഇമോഷനും എല്ലാം ചേർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും പൊറിഞ്ചു മറിയം ജോസ്.ജോഷി സാറിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതെല്ലാം ഇതിൽ ഉണ്ടാകും,നൈല പറഞ്ഞു.
ചിത്രം ഓഗസ്റ്റ് 15ന് തന്നെ റിലീസിനെത്തും.
അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്,കീർത്തന മൂവീസ് എന്നിവരുടെ ബാനറിൽ റെജിമോൻ ആണ് ചിത്രം നിർമിക്കുന്നത്