മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്.ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.
ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്ന ഒക്ടോബർ 11ന് തന്നെ ലോകമെമ്പാടും ഒരേ സമയം ചിത്രം റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഇങ്ങനെ ഒരേ സമയം ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചുരുക്കം ചില മലയാള സിനിമയിൽ ഒന്നായി മാറുകയാണ് ഒടിയൻ
വേള്‍ഡ് വൈഡ് റിലീസും പ്ലേ ഫിലിംസ് ഓസ്ട്രേലിയയും ചേര്‍ന്നാണ് ഒടിയന് വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിക്കുക.ജിസിസി രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസായാണ് പ്രദര്‍ശനത്തിനെത്തിക്കുക. യു.എസ്, കാനഡ, യുകെ, യൂറോപ്പ്, ഏഷ്യാ പസഫിക്, ആഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ് എന്നിവിടങ്ങളില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കുക പ്ലേ ഫിലിംസ് ഓസ്ട്രേലിയ ആണ്.
ചിത്രം റിലീസിന് മുൻപേ റെക്കോർഡുകൾ വാരിക്കൂട്ടി തുടങ്ങിയിരിക്കുകയാണ്.ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ്, ഹിന്ദി ടെലിവിഷൻ റൈറ്റ്സും റെക്കോർഡ് തുകയ്ക്കാണ് ഇപ്പോൾ വിറ്റു പോയിരിക്കുന്നത്.3.25 കോടി രൂപയുടെ റെക്കോർഡ് തുകയാണ് ഈ ഇനത്തിൽ ഒടിയന് ലഭിച്ചിരിക്കുന്നത്.ഒരു മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡ് ആണ് ഈ തുക.സിനിമയുടെ റിലീസിന് മുൻപേ തന്നെ 20 കോടിയോളം രൂപയുടെ പ്രീ ബിസിനസ്സ് ആണ് അണിയറ പ്രവർത്തകർ ഉദേശിക്കുന്നത്.