തന്റെ കഠിനാദ്ധ്വാനം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ചെറുപ്പക്കാരൻ ആണ് ടോവിനോ തോമസ്.യുവതാരങ്ങൾക്കൊപ്പവും സുപർ താരങ്ങൾക്കൊപ്പവും ടോവിനോ ഈ ചെറിയ കാലത്തിനിടയിൽ അഭിനയിച്ചു കഴിഞ്ഞു.
ടോവിനോയുടെ പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.2011ൽ ഇട്ട പോസ്റ്റിൽ തന്നെ കളിയാക്കുന്നവരെയെല്ലാം വെല്ലുവിളിക്കുന്ന ആത്മാവിശ്വാസിയായ ടോവിനോയെ കാണുവാൻ സാധിക്കും. ഒരു നാൾ ഞാനും ഉയരങ്ങളിൽ എത്തുമെന്നും അന്ന് നിങ്ങൾ എന്നെ ഓർത്ത് അസൂയപ്പെടുമെന്നും ഈ ചെറുപ്പക്കാരൻ ആത്മവിശ്വാസത്തോടെ പറയുന്നു.
“ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാർഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല, മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്.”
8 വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഈ പോസ്റ്റിന് ശേഷം പിന്നീട് നടന്നത് ചരിത്രമാണ്.വില്ലനായി മലയാള സിനിമയിൽ അരങ്ങേറി,ശേഷം നായകനായി മാറി,തമിഴ് സിനിമയിൽ വരെ അരങ്ങേറ്റം കുറിച്ചു ഈ ഇരിങ്ങാലക്കുടക്കാരൻ.അഭിമാനമാണ് ടോവിനോ തോമസ്.