Wednesday, January 20

മലയാള സിനിമയിലേക്ക് ഒരു തട്ടമിട്ട സുന്ദരി കൂടി !! സിദ് ശ്രീറാം ആലപിച്ച മണിയറയിലെ അശോകനിലെ ‘ഓള്’ ഗാനം പുറത്തിറങ്ങി [VIDEO]

Pinterest LinkedIn Tumblr +

മണിയറയിലെ അശോകനിലെ ‘ഓള്’ ഗാനം പുറത്തിറങ്ങി. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷംസു സായ്ബായുടെ വരികൾക്ക് ശ്രീഹരി കെ നായർ ആണ് സംഗീതം നൽകിയിരിക്കുന്നത്.

വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ഗ്രിഗറിയും നിർമ്മിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രത്തിൽ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്നു. ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.