Thursday, April 22

“ഹരീഷ് നിങ്ങ ചിരിയുടെ ജിന്നാണ് ബ്രോ, ബിബിൻ നിങ്ങളുടെ അടുത്ത പടത്തിനായി കാത്തിരിക്കുന്നു” ഒമർ ലുലു

Pinterest LinkedIn Tumblr +

പൊട്ടിച്ചിരികളുടെ ഒരു ഒന്നൊന്നര ബോംബ് പൊട്ടിച്ച് മുന്നേറുകയാണ് ബിബിൻ ജോർജ് നായകനായ ഷാഫി ചിത്രം ‘ഒരു പഴയ ബോംബ് കഥ’. കുറെ നാളുകൾ കൂടി പ്രേക്ഷകർ മനസറിഞ്ഞ് ചിരിച്ച ഒരു ചിത്രം കൂടിയാണ് ഇത്. ഹരീഷ് കണാരന്റെ ഒരു മുഴുനീള കോമഡി കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. പ്രേക്ഷകന്റെ ചിരി നിർത്താൻ അനുവദിക്കാതെ ഉള്ള കൗണ്ടറുകളാണ് ഹരീഷ് കണാരൻ അവതരിപ്പിക്കുന്ന ഭവ്യൻ എന്ന കഥാപാത്രം ചിത്രത്തിൽ ഉടനീളം പ്രേക്ഷകർക്ക് നൽകുന്നത്. ചിത്രത്തിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകൻ ഒമർ ലുലുവും ചിത്രത്തെയും അതിന് പിന്നിൽ പ്രവർത്തിച്ചവരേയും അഭിനന്ദിച്ചു.

“ഒരു പഴയ ബോംബ് കഥ കണ്ടു ചിരിച്ചു 2 മണിക്കൂർ പോയതറഞ്ഞില്ല ബിബിൻ അടിപൊളി ഒരു പുതിയ നായകൻ കൂടി മലയാളത്തിൽ ? ഹരീഷ് നിങ്ങ ചിരിയുടെ ജിന്നാണ് ബ്രോ ? ബിബിൻ നിങ്ങളുടെ അടുത്ത പടത്തിനായി കാത്തിരിക്കുന്നു.”
പ്രയാഗ മാർട്ടിനാണ് ചിത്രത്തിൽ നായിക. ഹരീഷ് കണാരനെ കൂടാതെ ഹരിശ്രീ അശോകൻ, ബിജുക്കുട്ടൻ, ഇന്ദ്രൻസ് എന്നിവരും ചിരിയുടെ ബോംബുകൾ പൊട്ടിക്കുവാൻ ചിത്രത്തിലുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ അതിഥിവേഷത്തിൽ എത്തുമ്പോൾ കലാഭവൻ ഷാജോണിന്റെ പോലീസ് വേഷം കൈയ്യടികൾ നേടുന്നു. കൂടെ ‘ഓഖി അളിയൻ’ എന്ന സുനാമിയുമുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ഒരേപോലെ ആസ്വദിക്കാവുന്ന ഒരു മനോഹരചിത്രം തന്നെയാണ് ഒരു പഴയ ബോംബ് കഥ.

teevandi enkile ennodu para
Loading...
Share.

About Author

Leave A Reply