‘വെടിവഴിപാട്’ എന്ന ചിത്രത്തിനു ശേഷം ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ . ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു. വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടിയത്.
ട്രയിലറിലെ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും തമ്മിലുള്ള ലിപ്ലോക്ക് ആണ് ഇതിന് കാരണവും.
ശാന്തി ബാല ചന്ദ്രനും അരുണ്‍ കുര്യനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ലിന്റ എന്ന കഥാപാത്രമായി ശാന്തിയും രോഹനായി അരുണും ചിത്രത്തില്‍ എത്തു. നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. വിനയ് ഫോര്‍ട്ട്, റോയ് എന്ന പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. റോയ് യെ ചുറ്റി പറ്റിയാണ് കഥ പോകുന്നത്.
വിനയ് ഫോര്‍ട്ടിനെ കൂടാതെ ചിത്രത്തില്‍ ശാന്തി ബാലകൃഷ്ണന്, അരുണ്‍ കുര്യന്, ടിനി ടോം, അനു മോള്, കോട്ടയം പ്രദീപ് , ശ്രിന്ദ, മധുപാല്‍, അലന്‍സിയര്‍, എന്നിവരും അഭിനയിക്കുന്നുണ്ട്.സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു. എസ്. ഉണ്ണിത്താന് ആണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ നിര്‍മിക്കുന്നത്.