അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും നിരൂപകരിൽ നിന്നും പ്രശംസകളും പുരസ്കാരങ്ങളും നേടിയെടുത്ത മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപ് പ്രദർശനത്തിന് ഒരുങ്ങുകയാണ്. തങ്കമീങ്കൾ എന്ന മനോഹര ചിത്രം ഒരുക്കിയ റാം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മനോഹരമായ ടീസർ പുറത്തിറങ്ങിയിരുഞ്ഞ. അച്ഛൻ – മകൾ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയമികവിന്റെ ഒരു തെളിവ് തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്ന ടീസർ. ഇപ്പോൾ ഇതാ ചിത്രത്തിന്റെ രണ്ടാം ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്.
മമ്മൂട്ടിയെ കൂടാതെ അഞ്ജലി, സാധന, സമുതിരകനി, അഞ്ജലി അമീർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. റാം തന്നെയാണ് തിരക്കഥ.യുവാൻ ശങ്കർ രാജ ഗാനങ്ങൾ ഒരുക്കുന്നു. പി എൽ തേനപ്പനാണ് ചിത്രത്തിന്റെ നിർമാണം.