ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്
ചിത്രത്തിന് അഭിനന്ദനവുമായി നടി പാർവതിയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.രാവിലെ എണീറ്റപ്പോൾ മനസ്സ് നിറയെ അക്ബറും അമീറുമായിരുന്നു എന്നാണ് പാർവതി ട്വീറ്റ് ചെയ്തത്.
പാർവതിയുടെ ട്വീറ്റ് ഇങ്ങനെ:
“എന്തൊക്കെ പറഞ്ഞാലും, രാവിലെ എണീറ്റപ്പോമനസ്സ് നിറയെ അഖബറും അമീറും” (Whatever said and done, when I woke up this morning my heart is full of Akhbar and Aamir)
@geetumohandas
@NivinOfficial
#roshanmathew
“എന്തൊക്കെ പറഞ്ഞാലും, രാവിലെ എണീറ്റപ്പോമനസ്സ് നിറയെ അഖബറും അമീറും” (Whatever said and done, when I woke up this morning my heart is full of Akhbar and Aamir) @geetumohandas @NivinOfficial #roshanmathew ❤️
— Parvathy Thiruvothu (@parvatweets) November 17, 2019
കഴിഞ്ഞ ആഴ്ച്ചയാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ റിലീസിനെത്തിയത്.അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിവിൻ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള അതിഗംഭീര ഭാവ പ്രകടനങ്ങൾ നിവിനിൽ നിന്ന് കാണാൻ സാധിച്ച ചിത്രം കൂടിയാകുകയാണ് മൂത്തോൻ. അക്ബർ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നിവിൻ പോളിക്ക് സാധിച്ചു എന്ന് നിസംശയം പറയാം.