വര്‍ത്തമാന കാലത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ‘വര്‍ത്തമാനം’ സിനിമ സംസാരിക്കുന്നതെന്ന് നടി പാര്‍വതി തിരുവോത്ത്. സംവിധായകന് സിദ്ധാര്ത്ഥ്ശിവ തന്നോട് സിനിമയുടെ കഥ പറഞ്ഞപ്പോഴേ താല്പര്യം തോന്നിയിരുന്നെന്നും പാര്‍വതി പറഞ്ഞു. താന്‍ പറയുന്ന പൊളിറ്റിക്സ് സിനിമയിലൂടെ പറയാനായാല്‍ അതാണ് ഏറ്റവും വലിയ കാര്യമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയായാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ വേഷമിടുന്നത്.
റോഷന് മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും വര്‍ത്തമാനത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന് ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നുണ്ട്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.