തന്നെ വിസ്മയിപ്പിച്ച നടന്മാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ പാർവ്വതി ജയറാം. തൻറെ ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും വിസ്മയിപ്പിച്ച നടൻ ഏതാണെന്ന് ചോദിച്ചാൽ ഒരു ആലോചനയും കൂടാതെ മോഹൻലാൽ എന്ന് പാർവതി ഉത്തരം പറയും. അത്രമേൽ ആരാധനയാണ് മോഹൻലാൽ എന്ന നടനോട് പാർവതിക്ക് ഉള്ളത്. എത്ര അനായാസേന ആണ് മോഹൻലാൽ അഭിനയിക്കുന്നത് എത്ര ഈസിനസ് ആണ് അദ്ദേഹത്തിൻറെ അഭിനയത്തിന്, പാർവതി പറയുന്നു.
ഇപ്പോൾ ഇറങ്ങുന്ന മിക്ക സിനിമകളും കാണാറുണ്ടെന്നും പുതിയ നടന്മാർ മോശമല്ലെന്നു എന്നാൽ പണ്ടത്തെ പോലെ വേഷപ്പകർച്ച നടത്തുവാൻ സാധിക്കുന്ന താരങ്ങൾ ഇപ്പോൾ ഇല്ല എന്നു പാർവതി പറയുന്നു. ഒരു വാനപ്രസ്ഥവും ഒരു വടക്കൻ വീരഗാഥയും ഈ കാലഘട്ടത്തിൽ ഏതു നടന് തരുവാൻ സാധിക്കും. എങ്കിലും എല്ലാ താരങ്ങളെയും അടച്ചാക്ഷേപിക്കുന്നില്ല പാർവതി. പുതിയ ജനറേഷനിലെ താരങ്ങളിൽ ഫഹദ് ഫാസിലിനോടാണ് പാർവതിക്ക് താല്പര്യം കൂടുതൽ. എത്ര നാച്ചുറൽ അഭിനയമാണ് ഫഹദ് കാഴ്ചവെക്കുന്നത്.ഫഹദിന്റെ രണ്ടു കണ്ണുകൾ മാത്രം മതി ഒരു സിനിമ മുഴുവൻ കണ്ടുകൊണ്ടിരിക്കാൻ, പാർവതി പറയുന്നു