വിനയന് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകന് വിനയന്. വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് ‘പത്തൊന്‍പതാം നൂറ്റാണണ്ടെന്ന് വിനയന് പോസ്റ്ററിനൊപ്പം കുറിച്ചു. 19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്പ്പിക്കാന് പോലും കഴിയാത്ത വിധം ഹീനമായിരുന്നു. സിജു നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും വിനയന് പറയുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിലെ നായക കഥാപാത്രമാകാന്‍ സിജു വില്‍സണ്‍ നടത്തിയ ആറുമാസത്തെ കഠിന പരിശീലനങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു. കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും താരം പരിശീലിച്ചിരുന്നു.
ചിത്രത്തിന്റെ സംവിധാനം എം. ജയചന്ദ്രനും റഫീക് അഹമ്മദുമാണ് ചേര്‍ന്നാണ്. അനൂപ് മേനോന്, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രന്‍സ്,രാഘവന്, അലന്‍സിയര്‍, ശ്രീജിത് രവി,സുദേവ് നായര്‍, ജാഫര്‍ ഇടുക്കി,മണികണ്ഠന്,സെന്തില്‍ക്യഷ്ണ, , ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഗത,ചേര്‍ത്തല ജയന്,ക്യഷ്ണ,ബിജു പപ്പന്, ബൈജു എഴുപുന്ന, ശരണ്‍,സുന്ദര പാണ്ഡ്യന്. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്, സലിം ബാവ, ജയകുമാര്‍(തട്ടീം മുട്ടീം) നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷാജികുമാറും കലാസംവിധാനം അജയന് ചാലിശ്ശേരിയുമാണ്.