Wednesday, April 8

കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വേണ്ടി 2 കോടി സംഭാവന ചെയ്ത് പവൻ കല്യാൺ,70 ലക്ഷവുമായി രാംചരൻ

Google+ Pinterest LinkedIn Tumblr +

രാജ്യമാകെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ നൽകിയിരുന്നു. രണ്ട് കോടി സംഭാവന നൽകി തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയും ആന്ധ്രാ-തെലുങ്കാന സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്ക് അൻപത് ലക്ഷം വീതവുമാണ് പവൻ സംഭാവന ചെയ്തിരിക്കുന്നത്. സംഭാവന നൽകുന്നതിനോടൊപ്പം അദ്ദേഹം പ്രധാനമന്ത്രിയുടെ നടപടികളെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

പ്രചോദനവും മാതൃകാപരവുമായ അദ്ദേഹത്തിന്റെ പ്രവൃത്തികൾ എന്നും നമുക്ക് സഹായകരമാണ് എന്നാണ് താരം പറയുന്നത്. ഇതിൽ നിന്നും പ്രചോദനം സ്വീകരിച്ച് തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം നൽകുമെന്ന് വ്യക്തമാക്കി തെലുങ്ക് താരം രാം ചരണും രംഗത്ത് വന്നു. അവന്റെ പ്രവർത്തിയാണ് തനിക്ക് പ്രചോദനമായതെന്നും രാജ്യത്തെ സഹായിക്കുന്നതിനു വേണ്ടി തന്നാലാവും വിധം എന്തെങ്കിലും ചെയ്യേണ്ടത് തന്റെ കടമയാണെന്നും താരം പറഞ്ഞു. രാംചരണും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ അഭിനന്ദികാൻ മറന്നില്ല.

“Lucifer”
Loading...
Share.

About Author

Comments are closed.