ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസില്‍ ഇന്നലെ നടന്നത് അപ്രതീക്ഷിതമായ രംഗങ്ങള്‍ ആയിരുന്നു. ഏറെ പ്രേക്ഷക പിന്തുണയുളള ഡോക്ടര്‍ രജിത്് ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയും ഹൗസിന് പുറത്തേക്ക് പോകുമോ എന്നും ആരാധകര്‍ ആശങ്കപ്പെട്ടിരുന്നു.
അടുത്തിലെ ഹൗസിലേക്ക് കടന്നുവന്ന പവന് എന്നലെ നടുവേദനയെതുടര്‍ന്ന് സ്വമനസ്സാലെ പരിപാടിയില്‍ നിന്നും വിട്ടു പോവുകയും ചെയ്തിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പവന്. സോഷ്യല്‍ മീഡിയയില്‍ പവന് ആര്‍മിയില്‍ ഒരുപാട് അംഗങ്ങളും താരത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ട്. പവന് പുറത്തിറങ്ങിയശേഷം ഇപ്പോഴിതാ പ്രേക്ഷകരോട് സംസാരിക്കുകയാണ.് താന്‍ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് തോന്നുന്നു, പുറത്ത് ഇത്രയും ആരാധകരുള്ള കാര്യം താന്‍ അറിഞ്ഞില്ല എന്നും ആരാധകരുടെ വലിയ തെറ്റാണ് ചെയ്തതെന്നും, തന്നെ ഒരുപാട് പ്രതീക്ഷിച്ചിരുന്നു , ഇനിയും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും തിരിച്ചുവരുമെന്നും ശരീരത്തിന് ട്രീറ്റമെന്റ് വേണമെന്നു ഉള്ളതിനാലാണ് പുറത്തിറങ്ങിയത്.
ഇതിനുമുമ്പും തനിക്ക് ഡിസ്കിന് കംപ്ലയ്ന്റ് വന്നതാണെന്നും പക്ഷേ ഇപ്പോള്‍ തനിക്ക് ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല എന്നും പവന് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇത്രയും കാലം തന്നെ സപ്പോര്‍ട്ട് ചെയ്തവര്‍ ഇനിയും സപ്പോര്‍ട്ട് ചെയ്യണം എന്നും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും എന്നും ഒരു അവസരം കിട്ടുകയാണെങ്കില്‍ ബിഗ് ബോസില്‍ വീണ്ടും മത്സരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.