ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന തലൈവർ രജനികാന്തിനുള്ള ജന്മദിനസമ്മാനമായി ‘പെട്ട’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പക്കാ മാസ്സ് ലുക്കിൽ രജനികാന്ത് എത്തുന്ന ചിത്രത്തിന്റെ സംവിധാനം കാർത്തിക് സുബ്ബരാജാണ്. വിജയ് സേതുപതി, തൃഷ, സിമ്രാൻ, നവാസുദ്ധീൻ സിദ്ധിഖി, ശശി കുമാർ, ബോബി സിംഹ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൺ ടിവി നെറ്റ്വർക്ക് നിർമിക്കുന്ന ചിത്രത്തിന്റെ DOP എസ് തിരുവും മ്യൂസിക് അനിരുദ്ധുമാണ്. പീറ്റർ ഹെയ്നാണ് ആക്ഷൻ ഒരുക്കിയിരിക്കുന്നത്. ട്രെയ്ലർ ഉടൻ തന്നെ വരുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.