Friday, November 22

മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് മമ്മൂക്ക;അപൂർവ സംഗമത്തിന് വേദിയായി തിരുവനന്തപുരം

Google+ Pinterest LinkedIn Tumblr +
“Asif”

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വൺ. പ്രഖ്യാപന വേള മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു ചിത്രമാണിത്. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോൻ അഭിനയിക്കുന്നുണ്ടെന്ന വാർത്തകളായിരുന്നു മുൻപ് പുറത്തു വന്നിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്നും സംയുക്ത പിന്മാറി എന്നും പകരക്കാരിയായി നിമിഷ സജയൻ ചിത്രത്തിലേക്ക് എത്തിയിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണ ഇടവേളയിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും സൗഹൃദ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.‘ശ്രീ മമ്മൂട്ടി ഓഫിസിൽ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു. സൗഹൃദ സന്ദർശനം.’–പിണറായി വിജയൻ കുറിച്ചു.

പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന ചിത്രത്തില്‍ ഗായത്രി അരുൺ, ഇഷാനി കൃഷ്ണകുമാർ, ജോജു ജോര്‍ജ്, മുരളി ഗോപി, സലീം കുമാര്‍, തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. കരിയറിൽ ഇന്നുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രവുമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഇച്ചായീസ്‌ പ്രൊഡക്ഷൻസാണ്. മമ്മൂട്ടിയുടെ വേറിട്ട ഈ കഥാപാത്രത്തെ സ്വീകരിക്കുവാൻ ആരാധകർ കാത്തിരിക്കുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിനിടയിൽ ആയിരുന്നു വണ്ണിന്റെ പ്രഖ്യാപനം.

ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയിരുന്നു. അഹാനയ്ക്ക് പിന്നാലെയായി ഇഷാനി കൃഷ്ണയും അഭിനയിക്കാന്‍ എത്തുകയാണ് വണ്ണിലൂടെ.മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ അഹാന അഭിനയിച്ചിരുന്നു. ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് താരത്തിന്റെ സഹോദരിയായ ഹൻസിക ആയിരുന്നു.
ഇഷാനിയുടെ വരവോടെ ഈ സിനിമാ കുടുംബത്തിലെ സിനിമാ താരങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്.

ഗാനഗന്ധർവ്വന് ശേഷം ഇച്ചായിസ്‌ പ്രൊഡക്ഷൻസ്‌ ഒരുക്കുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാകാൻ സാധ്യത ഉള്ള കഥാപാത്രം ചിത്രത്തിലെ കടയ്ക്കൽ ചന്ദ്രൻ.കുമ്പളങ്ങി നൈറ്റ്‌സ്,തണ്ണീർമത്തൻ ദിനങ്ങൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും മമ്മൂട്ടിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

“Lucifer”
Share.

About Author

Comments are closed.