പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ പി.എം നരേന്ദ്ര മോദി മെയ് 24 ന് റിലീസ് ചെയ്യും. ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് പിറ്റേന്നാണ് ചിത്രം റിലീസ് ചെയ്യുക.ഏപ്രില്‍ 11 ന് റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് ഈ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.
റിലീസ് നിരോധനം വന്നതോടെ ചിത്രത്തിന്‍െറ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിരുന്നു.നരേന്ദ്രമോദിയുടെ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ബോളിവുഡ് നടന് വിവേക് ഒബ്റോയിയാണ്.നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന് ചിത്രത്തെക്കുറിച്ച് പറയുന്നത്