ഒടുവിൽ മണിരത്നത്തിന്റെ സ്വപ്ന ചിത്രം ആരംഭിക്കുന്നു.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്വന്’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന് ഗംഭീര കാസ്റ്റിംഗ് തന്നെയാണ് ഉള്ളത്.
വിക്രം, ജയംരവി, കാർത്തി, അഥർവ, ഐശ്വര്യ റായി, നയൻതാര, അനുഷ്ക ഷെട്ടി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക.
സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. നിർമാണം ലൈക പ്രൊഡക്ഷൻസ്.തമിഴ് സിനിമയിലെ ബാഹുബലി എന്നോണമാണ് ചിത്രം ഒരുങ്ങുന്നത്.ഇത്രയും വലിയൊരു സ്റ്റാർ കാസ്റ്റിംഗ് ഇത്രയും ബ്രഹ്മാണ്ഡമായ ഒരു കഥ ഒരുക്കുമ്പോൾ അതിന്റെ വെല്ലുവിളികളും ഏറെയാണ്.ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ നോവൽ.