ടോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡെ. ഗ്ലാമര്‍ റോളുകളില്‍ മാത്രമല്ല ചില മികച്ച വേഷങ്ങളിലും ഈയിടെയായി കാണാറുണ്ട്. അല വൈകുണ്ഠാപുരം പോലുള്ള ഹിറ്റ് ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് ശേഷം ഒട്ടേറെ ഓഫറുകളാണ് പൂജയെ തേടി വരുന്നത്. തെലുങ്കില്‍ മാത്രമല്ല, തെന്നിന്ത്യയിലും ഏറെ ആരാധകര്‍ താരത്തിനുണ്ട്.
2010ല്‍ നടന്ന മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തില്‍ പൂജ രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദിയിലൂടെയാണ് പൂജ അഭിനയരംഗത്തേക്ക് എത്തുന്നത്. ശേഷം തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം, മുകുന്ദ എന്നിവയില്‍ അഭിനയിച്ചു. 2016ല്‍ അശുതോഷ് ഗോവരിക്കറുടെ ഹിന്ദി ചലച്ചിത്രമായ മൊഹന്‍ജൊ ദാരോയില്‍ ഹൃത്വിക് റോഷനൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യാനും അവസരം ലഭിച്ചു.
ഇപ്പോളിതാ അല്പംപോലും മേക്കപ്പില്ലാതെ സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെടുന്ന പൂജ ഹെഗ്ഡെയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.