Monday, March 1

പ്രാർത്ഥനക്കും നക്ഷത്രക്കുമൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിച്ച് പൂർണിമ; ചിത്രങ്ങൾ

Pinterest LinkedIn Tumblr +

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നെങ്കിലും പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം പൂർണിമ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗോവ ബീച്ചിൽ ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് പൂർണിമ തന്റെ ഇൻസ്റ്റഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മക്കളായ പ്രാർത്ഥനയും നക്ഷത്രയും പൂർണിമക്കൊപ്പമുണ്ട്. വളരെ സന്തോഷത്തോടെ ചിത്രങ്ങൾക്ക് പോസ്സ് ചെയ്യുകയാണ് പൂർണിമ. അപാര ഫാഷൻ സെൻസുള്ള പൂർണിമയുടെ വസ്ത്രധാരണങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഒട്ടേറെ മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള പൂർണിമ നായികയായും അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ മഴവിൽ മനോരമ ചാനലിലെ കഥ ഇതുവരെ എന്ന പരിപാടിയുടെ അവതാരകയായും പൂർണിമ ശ്രദ്ധ നേടിയിരുന്നു. സാമൂഹിക സേവന രംഗത്തും ഏറെ സജീവമാണ് പൂർണിമ. ഭർത്താവ് ഇന്ദ്രജിത്തിനൊപ്പം ചേർന്ന് പ്രളയ സമയത്തും അല്ലാത്തപ്പോഴും പൂർണിമ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.