മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. നടി എന്നതിനു പുറമേ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ.
കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ഡിസൈനിങ് ബോട്ടിക് പൂർണിമയ്ക്ക് ഉണ്ട്. തമിഴ്നാട്ടുകാരി ആണെങ്കിലും കേരളത്തിൽ തന്നെയാണ് പൂർണിമ ജനിച്ചതും വളർന്നതും. ഭർത്താവായ ഇന്ദ്രജിത്തും മക്കളായ നക്ഷത്രയും പ്രാർത്ഥനയും പൂർണിമയ്ക്ക് ഫുൾ സപ്പോർട്ട് ആണ്. ഇന്ദ്രജിത്തും പൂർണ്ണിമയും മാത്രമല്ല മകളായ നക്ഷത്രയും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് സുപരിചിതയാണ്. വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ പിന്നണിഗായികയായി പാടുവാൻ നക്ഷത്രക്കാർക്ക് ഭാഗ്യം ലഭിച്ചു. സംഗീതത്തോടൊപ്പം നൃത്തത്തിലും ശ്രദ്ധചെലുത്തുന്ന താരപുത്രി ആണ് നക്ഷത്ര.
ഇപ്പോൾ പൂർണിമ ഇന്ദ്രജിത്ത് സോഷ്യൽമീഡിയയുടെ തന്റെ ചിത്രം പങ്കുവയ്ക്കുകയാണ്. വീടിന്റെ ബാൽക്കണിയിൽ നിന്നു കൊണ്ട് ചന്ദ്രനെ കയ്യിൽ പിടിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയെടുത്ത ആൾക്കുള്ള ക്രെഡിറ്റും പൂർണിമ അതിൽ പറയുന്നുണ്ട്. ഫോട്ടോ ക്യാമറയിൽ പകർത്തിയത് ഇന്ദ്രജിത്താണ്.