മമ്മൂട്ടിയുടെ മാമാങ്കത്തിൽ കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് പ്രാചി തെഹ്ലാൻ, അഭിനയിക്കാൻ കേരളത്തിൽ എത്തിയ അന്ന് മുതൽ പ്രാചിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. അടുത്തിടെ ആയിരുന്നു താരം തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രേക്ഷകരോട് പറഞ്ഞത്. അങ്ങനെ ഒരുപാട് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പ്രാചിയും രോഹിത് സരോഹയും കഴിഞ്ഞ ആഴ്ച വിവാഹിതരായത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള നടിയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രസകരമായ കാര്യം ഇരുവരുടെയും ഹണിമൂണ്‍ യാത്രകള്‍ക്കായി തിരഞ്ഞെടുത്ത സ്ഥലത്തെ കുറിച്ചാണ്.
തന്റെ മധുവിധുവിന്റെ പുത്തൻ ചിത്രങ്ങൾ പ്രാചി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പ്രാചി തന്നെ പകർത്തിയ ഒരു തടാകത്തിന്റെ മനോഹരമായ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തില്‍ നിന്നും അകലെയുള്ള കാട്ടിലേക്ക്.
അതിമനോഹരമായ പ്രകൃതിയും നമ്മളും’ എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് രോഹിതിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2012 ല്‍ മുതല്‍ പ്രണയത്തിലായിരുന്ന പ്രാചിയും രോഹിതും 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ആഗസ്ത് ഏഴിനാണ് ഇരുവരും വിവാഹിതരാകുന്നത്. ഡൽഹിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.
ഡൽഹിയിൽ ആണ് പ്രാചി പഠിച്ചതും വളർന്നതും എല്ലാം, പ്രാചിയുടെ ഭർത്താവ് രോഹിത് സരോഹയും ഡൽഹിയിൽ ബിസിനസ് നടത്തുകയാണ്. തന്റെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ പുറത്ത് വിട്ടതും പ്രാചി ആയിരുന്നു.