സദാചാര ആളുകൾ ഒരു കാര്യം കിട്ടുവാൻ ഇപ്പോൾ കാത്തിരിക്കുകയാണ്. അടുത്തിടെ അനശ്വരരാജൻ ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ നിരവധി ആളുകൾ മോശമായ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇന്ദ്രജിത്ത് പങ്കുവെച്ച് ഒരു ചിത്രത്തിനാണ് കമന്റുകൾ എത്തുന്നത്. ഇന്ദ്രജിത്തും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. സദാചാരവാദികൾ ഇതിനു താഴെ കമന്റുകളും ആയി എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ മകൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ് സദാചാരവാദികൾ കമന്റുകളുമായി എത്തിയത്. പെൺകുട്ടികളാണ് മാന്യമായി വസ്ത്രം ധരിപ്പിച്ചാൽ കൊള്ളാം, മക്കളുടെ വസ്ത്രങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നൊക്കെയാണ് സദാചാരവാദികളുടെ ഉപദേശങ്ങൾ.
അതേ വേഷത്തിൽ ഉള്ള ഒരു ചിത്രം പ്രാർത്ഥന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് വരുന്ന കമന്റും അതിന് പ്രാർത്ഥന നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉളുപ്പുണ്ടോ ഇങ്ങനത്തെ വേഷമിടാൻ എന്നാണ് പ്രാർത്ഥനയോട് ആളുകൾ ചോദിക്കുന്നത്. ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പ്രാർത്ഥന നൽകിയത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ ഉളുപ്പുണ്ടോ എന്നാണ് മറ്റ് ആളുകൾ ഈ വ്യക്തിയോട് ചോദിക്കുന്നത്.