ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തിയ മാസ്സ് എന്റർടൈനറാണ് കൽക്കി.
നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്തത്. സുജിന്‍ സുജാതനും സംവിധായകന് പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന് കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ഒരു മാസ്സ് ചിത്രത്തിന് വേണ്ടി കൊമേഴ്സ്യൽ ചേരുവകൾ എല്ലാം കൃത്യമായി ചിത്രത്തിൽ ചേർത്തിട്ടുണ്ട്.ചിത്രത്തെ തകർക്കുവാൻ വേണ്ടി ഒരു കൂട്ടം ആളുകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് പ്രശോഭ് കൃഷ്ണ തന്നെയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രത്തെ തകർക്കുവാൻ ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിന്റെ വ്യാജ പ്രിന്റിന്റെ ലിങ്ക് പങ്കുവെച്ചു കൊണ്ടുള്ള ഒരു വ്യക്തിയുടെ സ്ക്രീൻഷോട്ട് അടക്കമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായ ഈ കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്നും ഉടനെ കേസ് കൊടുക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.