ഒരു മുറൈ വന്ത് പാര്ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്.
സിനിമയിൽ തിരക്ക് കൂടുമ്പോൾ പഠനവും നല്ല ജോലിയും എല്ലാം ഉപേക്ഷിക്കുന്ന താരങ്ങളെയാണ് നാം കണ്ടു കൊണ്ടിരുന്നത്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോൾ തന്റെ ബിരുദപഠനം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ. ഈ അഭിമാന നിമിഷത്തിൽ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഉള്ള ചിത്രം പങ്കുവയ്ക്കുകയാണ് താരം. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷനിൽ ആണ് താരം ബിരുദം കരസ്ഥമാക്കിയത്. മാർട്ടിൻ പീറ്ററിന്റേയും ജിജി മാർട്ടിൻ പീറ്ററിന്റേയും ഏക മകളാണ് പ്രയാഗ.