സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ ലോകത്ത് എത്തിയ നടിയാണ് പ്രയാഗ മാര്ട്ടിന്. ഉണ്ണി മുകുന്ദന് നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ നായികയായി അരങ്ങേറ്റംകുറിച്ചത്. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിനോടകം പതിനഞ്ചോളം ചിത്രങ്ങളില്‍ പ്രയാഗ വേഷമിട്ടു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തിരുവനന്തപുരം പോത്തന്‍കോട് ഐഡിയല്‍ മേളയുടെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുടി വെട്ടി കളര്‍ ചെയ്ത് പുതിയ ലുക്കിലാണ് താരം എത്തിയത്. നീല നിറത്തിലുള്ള കുര്‍ത്തയാണ് താരം ധരിച്ചത്. താരത്തെ കണ്ടിട്ട് മനസിലായില്ലെന്നാണ് പലരും മകന്റ് ചെയ്തത്.
അടുത്തിടെ ദുബായ് സന്ദര്‍ശിച്ചതിന്റെ ഫോട്ടകളും വിശേഷങ്ങളും പ്രയാഗ സോഷ്യല്‍മീഡിയില്‍ പങ്കുവെച്ചിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ഫാഷന്‍ ഷോയില്‍ ഗ്ലാമറസായി പ്രയാഗ പ്രത്യക്ഷപ്പെട്ടത് വൈറലായിരുന്നു. കോഴിക്കോട്വച്ച് നടത്തിയ സ്വകാര്യ ഫാഷന്‍ ഷോയിലാണ് ഗ്ലാമറസ് ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടത്. പ്രയാഗയുടെ റാംപ് വാക്ക് വീഡിയോ അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നോര്‍ത്ത് ഇന്ത്യന്‍ ലുക്കില്‍ അതിമനോഹരിയായാണ് താരം ആ ഷോയില്‍ പ്രത്യക്ഷപ്പെട്ടത്.