പൃഥ്വിരാജ് നായകനായി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ലൂസിഫർ രണ്ടാംഭാഗത്തിന്റെ പ്രഖ്യാപന വേളയിൽ ആണ് പൃഥ്വിരാജ് ആദ്യമായി ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നത്. ദിലീപിനെ നായകനാക്കി കമ്മാരസംഭവം എന്ന ചിത്രത്തിലൂടെയാണ് രതീഷ് അമ്പാട്ട് സംവിധാന മേഖലയിലേക്ക് പ്രവേശിച്ചത്. മുരളിഗോപി തന്നെയായിരുന്നു ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്.
ഇപ്പോൾ രണ്ടാം ചിത്രത്തിൽ പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യുവാനുള്ള ഭാഗ്യം രതീഷ് അമ്പാട്ടിനെ തേടിയെത്തിയിരിക്കുകയാണ്. ഈ ചിത്രം പൂർത്തിയായതിനു ശേഷം മാത്രമേ ലൂസിഫർ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയുള്ളൂ എന്നും പൃഥ്വിരാജ് അന്ന് പറയുകയുണ്ടായി. മാസ്സ് ജേണറിലുള്ള ചിത്രം ഏറെ കാലത്തിന് ശേഷമുള്ള പൃഥ്വിരാജിന്റെ മാസ്സ് ചിത്രമാകുമെന്നും പറയപ്പെടുന്നു.നിലവിൽ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അഭിനയിച്ച് വരികയാണ് പൃഥ്വിരാജ്.
പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ പൂർത്തിയാകും.