Friday, September 25

പൃഥ്വിരാജ്-ആഷിക്ക് അബു കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു !! ‘വാരിയംകുന്നൻ’ പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

Pinterest LinkedIn Tumblr +

പിറന്ന നാടിന്റെ വിമോചനത്തിന് വേണ്ടി വൈദേശികാധിപത്യത്തോട് സന്ധിയില്ലാതെ സമരം ചെയ്ത മലബാറിലെ മാപ്പള മക്കളുടെ ചരിത്രമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോജ്ജലമായ ഒരേടുകൂടിയായ ഒന്നാണ് 1921ലെ മലബാര്‍ വിപ്ലവം. ഈ ചരിത്രമിനി സിനിമ ആവുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആഷിക് അബു ആണ്. ചിത്രത്തിൽ പരാമർശിക്കുന്നത് മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാകും. ചിത്രത്തെ പറ്റി ഇപ്പോൾ സംസാരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.

ചിത്രത്തെക്കുറിപ്പ് പൃഥ്വിരാജിന്റെ വാക്കുകൾ:

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.’

ചിത്രത്തിന്റെ പേര് വാരിയംകുന്നൻ എന്നാണ്. സിക്കന്ദർ, മൊയ്ദീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഹർഷദ്, റമീസ് എന്നിവരും ഛായാഗ്രഹണം ഷൈജു ഖാലിദും ആണ്.

“Lucifer”
Loading...
Share.

About Author

Comments are closed.