Wednesday, November 13

എമ്പുരാനിൽ പറയുന്നത് ഖുറേഷി അബ്രാമിന്റെ ചരിത്രവും ലൂസിഫറിന് ശേഷം നടക്കുന്ന സംഭവങ്ങളും; ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കേരളം തന്നെ:പൃഥ്വിരാജ്

Google+ Pinterest LinkedIn Tumblr +
“samvritha”

ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എമ്പുരാൻ എന്നാണ് ചിത്രത്തിന്റെ പേര് . പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സംവിധാനം ചെയ്യുന്നത് .മുരളി ഗോപി ചിത്രത്തിന് തിരക്കഥയും രചിക്കുന്നു. മോഹൻലാലിൻറെ വീട്ടിൽവച്ചാണ് ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടന്നത്.

ചിത്രത്തിൻറെ ലൊക്കേഷനുകളിൽ കുറിച്ച് ഏകദേശ ധാരണ കിട്ടി എങ്കിലും അവിടെ ഷൂട്ട് ചെയ്യാനുള്ള അനുവാദം വാങ്ങുക എന്ന ചടങ്ങിലേക്ക് പ്രവേശിച്ചാൽ മാത്രമേ ചിത്രം എന്നത്തേക്ക് റിലീസ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് പ്രഖ്യാപിക്കാൻ പറ്റൂ ,പൃഥ്വിരാജ് പറഞ്ഞു.അതോടൊപ്പം ഞങ്ങൾ ഉദ്ദേശിക്കുന്ന താരങ്ങളുടെ ഡേറ്റകളും ഒത്തു പോകണം. ഇതിനിടയിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവും ഞാൻ നായകനായി എത്തുന്ന ചിത്രങ്ങളും ഷൂട്ടിംഗ് പൂർത്തിയാക്കണം,പൃഥ്വിരാജ് പറഞ്ഞു.ഖുറേഷി അബ്രാമിന്റെ ചരിത്രവും ലൂസിഫറിന് ശേഷം നടക്കുന്ന സംഭവങ്ങളുമാണ് എമ്പുരാനിൽ പറയുന്നത്. കേരളമാണ് പ്രധാന ലൊക്കേഷൻ എന്നും പൃഥ്വിരാജ് സുകുമാരൻ കൂട്ടിച്ചേർത്തു

“Lucifer”
Share.

About Author

Comments are closed.