Monday, March 30

ഇനിയൊരിക്കലും നടക്കില്ല എന്ന് വിചാരിച്ച വ്യക്തിയാണ് വിക്രം,അദ്ദേഹമാണ് ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരമായിരിക്കുന്നത്; വിക്രത്തെ കുറിച്ച് പൃഥ്വിരാജ്

Google+ Pinterest LinkedIn Tumblr +

സൂപ്പര്‍താരം വിക്രത്തിന്റെ ജീവിതം ഏറ്റവും വലിയ പ്രചോദനമാണെന്ന് തുറന്നു പറയുകയാണ് യുവതാരം പൃഥ്വിരാജ്. ‘കെന്നി’ എന്ന് വിളിക്കുന്ന വിക്രത്തെ തനിക്ക് ‘സൈന്യ’ത്തിന്റെ സെറ്റ് മുതല്‍ അറിയാമെന്നും അദ്ദേഹം കഠിനാധ്വാനിയാണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. കഠിനാധ്വാനം കൊണ്ട് വിജയം നേടിയ ഒരാളാണ് വിക്രം എന്നും അദ്ദേഹത്തിന്റെ ജീവിതം വലിയ പ്രചോദനമാണെന്നും പൃഥ്വിരാജ് മനോരമ ഓണ്‍ലന്റെ പരിപാടിക്കിടെ തുറന്നു പറഞ്ഞു.

വലിയൊരു അപകടം സംഭവിച്ച് ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ആളാണ് കെന്നി എന്നും അദ്ദേഹത്തിന്റെ കാലിലെ മുറിപ്പാട് കണ്ടാല്‍ അന്തംവിട്ടു പോകുമെന്നും ഇങ്ങനെയൊരാള്‍ക്ക് കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ആകുമെന്ന് തോന്നില്ല എന്നും പൃഥ്വി പറയുന്നു. അയാളാണ് സിക്‌സ് പാക്ക് ആക്കലും മറ്റും എളുപ്പത്തില്‍ ചെയ്യുന്നത് എന്നും പൃഥ്വി അൽഭുതത്തോടെ പറഞ്ഞു.

ഇതിനിടെ പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. 9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്. സച്ചിയാണ് തിരക്കഥ.

ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.