മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്.
വിജയും അറ്റ്ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്
ചിത്രത്തിന്റെ കേരള റിലീസിനെ കുറിച്ച് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. വൈഡ് റിലീസിംഗ് അനുവധിക്കാത്തതിനാൽ വലിയ തുകയ്ക്ക് ബിഗിൽ സ്വന്തമാക്കാൻ ആരും മുന്നോട്ട് വന്നിരുന്നു.ചിത്രത്തിന്റെ കേരള റൈറ്റ്സ് സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ മുൻപന്തിയിൽ ഉള്ളത് മാജിക്ക് ഫ്രെയിംസും പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസുമാണ്.ഇരുവരും ചേർന്ന് കേരളത്തിലെ റിലീസിംഗ് നടത്തുമെന്ന് ഏകദേശം ധാരണയായി എന്നാണ് ലഭിക്കുന്ന സൂചനകൾ.ഔദ്യോഗിക സ്ഥിതീകരണം ഉടൻ ഉണ്ടായേക്കും.നേരത്തെ രജനികാന്ത് ചിത്രം പേട്ടയും ഇരുവരും ചേർന്ന് കേരളത്തിൽ വിതരണത്തിന് എത്തിച്ചിരുന്നു.വൈഡ് റിലീസിങ്ങും ഇതിനോടൊപ്പം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.