ഊഹങ്ങൾക്കും ട്രോളുകൾക്കും സസ്പെൻസിനും അന്ത്യം കുറിച്ച് ലൂസിഫറിലെ പുതിയ പോസ്റ്റർ എത്തിയതോട് കൂടി ചിത്രത്തിനായുള്ള കാത്തിരിപ്പുകൾക്ക് ഇപ്പോൾ ആവേശം കൂടുന്നു. സയിദ് മസൂദായി പൃഥ്വിരാജ് എത്തുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മാർച്ച് 28ന് വമ്പൻ റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ലൂസിഫറിനായി പ്രേക്ഷകർ ഒന്നടങ്കം തയ്യാറെടുത്തു കഴിഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, ടോവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിങ്ങനെ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. 26 ദിവസങ്ങളിലായി 26 ക്യാരക്ടർ പോസ്റ്ററുകളിലൂടെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തിയിരുന്നു.