മലയാളികളുടെ പ്രിയപ്പെട്ട യുവ സൂപ്പർ സ്റ്റാർ പൃഥ്വിരാജ് സുകുമാരൻ ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാ ലോകം ഒന്നാകെ. ഡ്രൈവിംഗ് ലൈസൻസിന് ശേഷം സുരാജ് വെഞ്ഞാറമൂടുമായി ഒന്നിക്കുന്ന ജനഗണമന എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ്.
മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും പൃഥ്വിരാജിന് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കിൽ കൂടി വീഡിയോ പങ്കുവെച്ച അദ്ദേഹം രാജുവിന് പിറന്നാൾ ആശംസകൾ നേർന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആ വീഡിയോയിൽ പ്രിത്വിരാജിന് ജന്മദിന ആശംസകൾ നേരുന്നുണ്ട്. ആശംസകളുടെ ഒടുവിൽ ഞങ്ങളുടെ എമ്പുരാനെ കൂടി ഒന്ന് നോക്കണേ എന്നുള്ള ആന്റണി പെരുമ്പാവൂർ പറഞ്ഞത് വീഡിയോയിലെ രസകരമായ നിമിഷമായി.