Thursday, October 1

“പ്രിത്യുന്റെ പടമുള്ള കേക്ക് വേണം”; കുട്ടി ആരാധികയുടെ പിറന്നാൾ വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് [VIDEO]

Pinterest LinkedIn Tumblr +

നടൻ, ഗായകൻ, സംവിധായകൻ എന്നീ നിലകളിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പൃഥ്വിരാജ്. ലോകത്ത് അങ്ങോളമിങ്ങോളം താരത്തിന് നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ ആരാധക വൃത്തത്തിൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഉണ്ട്. മൂന്നുവയസ്സുകാരി ആമിയുടെ പൃഥ്വിരാജിനോടുള്ള സ്നേഹം ആണ് ഇപ്പോൾ വെളിപ്പെടുന്നത്. തന്റെ പിറന്നാളിന് പൃത്യുവിന്റെ പടമുള്ള കേക്ക് വേണം എന്നാണ് ആമിയുടെ വാശി. ആമി ഉദ്ദേശിക്കുന്ന പ്രത്യു മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരൻ ആണ്. അമ്മയുടെ കൈകളിൽ ഇരുന്നുകൊണ്ട് തന്റെ കേക്കിൽ പൃഥ്വിരാജിന്റെ പടം വേണമെന്ന് വാശിപിടിക്കുന്ന ആമിയെയും ആഗ്രഹം സാധിച്ചു കൊടുക്കുന്ന അച്ഛനമ്മമാരെയും വീഡിയോയിൽ കാണുവാൻ സാധിക്കും.

പൃഥ്വിരാജിന്റെ പടമുള്ള കേക്ക് കണ്ടപ്പോൾ ആമിയുടെ മുഖം തിളങ്ങി. ഈ വീഡിയോ പൃഥ്വിരാജ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചെറുപ്പ നാളിൽ തന്നെ ഒരാളുടെ മനസ്സിൽ കയറി പറ്റുക എന്നത് വലിയ ഒരു അംഗീകാരമാണെന്ന് പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ആമിയുടെ കുസൃതി കണ്ടു രസകരമായ കമന്റുകൾ ഇട്ടിട്ടുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.