മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച് ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.അല്ലിയാമ്പൽ കടവിൽ അന്ന് എന്ന് തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്.ഇതിന്റെ വീഡിയോ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ തന്നെയാണ് പുറത്ത് വിട്ടത്. ഓഗസ്റ്റ് നാലിന് നടന്ന അർബാസ് ഖാന്റെ പിറന്നാൾ ആഘോഷ ചടങ്ങിനിടെയാണ് ഗാനം ആലപിച്ചത്.മോഹൻലാലിന്റെ വീട്ടിൽ വെച്ചായിരുന്നു പരുപാടി.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി