സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന് പ്രിഥിരാജ്. ചിലപ്പോഴൊക്കെ തന്റെ സ്വകാര്യ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു കാര്യം പങ്കു വെച്ചിരിക്കുകയാണ് താരം. ടൊവിനോയോടൊപ്പം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രമാണ് പ്രിഥ്വി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വെച്ചത്. സയ്യിദ് മസൂദും ജതിന് രാംദാസും ഒരുമിച്ച് ജിമ്മിലെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
View this post on Instagram
എന്നാല്‍ ഒരുമിച്ചുള്ള ചിത്രം പങ്കു വെച്ച് ടൊവിനോ പറഞ്ഞത് ഇംഗ്ലീഷില്‍ ഒരു ക്യാപ്ഷന്‍ ആലോചിച്ചെങ്കിലും വേണ്ടെന്നു വെച്ചു എന്നായിരുന്നു. എന്നാല്‍ രമേഷ് പിഷാരടിയുടെ കമന്റാണ് രസകരം. ജിമ്മില്‍ പോകണമെന്ന് ആലോചിച്ചെങ്കിലും വേണ്ടെന്നു വെച്ചു എന്നായിരുന്നു പിഷാരടി പറഞ്ഞത്. ഏതായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.