Thursday, October 22

പാചകത്തിന്റെ കാര്യത്തിൽ ലാലേട്ടനോളം മിടുക്കി തന്നെ സുചിത്രയും;സുചിത്ര മോഹൻലാൽ ഒരുക്കിയ ഡിഷ്‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പൃഥ്വിരാജ്

Pinterest LinkedIn Tumblr +

ലാലേട്ടന്റെ ഭാര്യ സുചിത്ര മോഹൻലാലിന്റെ പാചക നൈപുണ്യം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. സുചിത്ര മോഹൻലാൽ പാകം ചെയ്ത സീ ബാസിന്റെയും ചോറിന്റെയും ചിത്രമാണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പോസ്റ്റ് ചെയ്തത്. പാചകത്തിന്റെ കാര്യത്തിൽ ലാലേട്ടന്റെ അത്രെയും തന്നെ കഴിവ്‌ സുചിത്രയ്ക്ക് ഉണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു.

മോഹൻലാലും പൃഥ്വിരാജും ഇതിന് സമാനമായി നിരവധി തവണ ഒന്നിച്ച് സമയം ചിലവഴിച്ചിട്ടുണ്ട്. രണ്ട് പേരും താമസിക്കുന്നത് ഒരു ബിൾഡിങ്ങിൽ തന്നെയാണ്. അതിനാണ് നിരവധി കൂടി കാഴ്ചകൾക്ക് ഇടക്കിടക്ക് കളമൊരുങ്ങാറുണ്ട്. ലൂസിഫർ സിനിമയ്ക്ക് ശേഷമാണ് ഇരുവരുടെയും സൗഹൃദം കൂടുതൽ ദൃഢമായത്.


അയ്യപ്പനും കോശിയുമാണ് പൃഥ്വിരാജ് നായകനായി എത്തിയ അവസാന ചിത്രം. പൃഥ്വിരാജ് സുകുമാരൻ ബിജുമേനോൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള സിനിമ ഇൻഡസ്ട്രിയിൽ വൻവിജയമായി തീർന്ന ഒരു ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എത്തിയ എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രം മികച്ച അഭിപ്രായം നേടിയതോടെ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിരുന്നു. തമിഴില്‍ നിര്‍മ്മാതാവ് കതിരേശനും ബോളിവുഡില്‍ നടന്‍ ജോണ്‍ എബ്രഹാമും ആണ് അയ്യപ്പനും കോശിയും റീമേക്ക് അവകാശം നേടിയത്.

“Lucifer”
Loading...
Share.

About Author

Comments are closed.