പൃഥ്വിരാജ് നായകനായി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ലൂസിഫർ രണ്ടാംഭാഗത്തിന്റെ പ്രഖ്യാപന വേളയിൽ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. ദിലീപിനെ നായകനാക്കി കമ്മാരസംഭവം എന്ന ചിത്രത്തിലൂടെയാണ് രതീഷ് അമ്പാട്ട് സംവിധാന മേഖലയിലേക്ക് പ്രവേശിച്ചത്. മുരളിഗോപി തന്നെയായിരുന്നു ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്.
ഇപ്പോൾ രണ്ടാം ചിത്രത്തിൽ പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യുവാനുള്ള ഭാഗ്യം രതീഷ് അമ്പാട്ടിനെ തേടിയെത്തിയിരിക്കുകയാണ്. ഈ ചിത്രം പൂർത്തിയായതിനു ശേഷം മാത്രമേ ലൂസിഫർ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയുള്ളൂ എന്നും പൃഥ്വിരാജ് പറഞ്ഞു. ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൃഥ്വിരാജ് പുറത്തുവിട്ടില്ല.