Sunday, October 25

അങ്ങയെ വ്യക്തിപരമായി അറിയാം എന്നതിൽ അഭിമാനം : പൃഥ്വിരാജ്

Pinterest LinkedIn Tumblr +

ഹൃദയം തകർന്ന രണ്ട് ദുരന്തങ്ങൾക്കാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. കരിപ്പൂരില്‍ നടന്ന വിമാന അപകടവും മൂന്നാറിൽ നടന്ന മണ്ണിടിച്ചിലും , രണ്ട് ദുരന്തങ്ങളിലും 18 ആളുകളാണ് നിലവിൽ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരിപ്പൂരിൽ സംഭവിച്ച അപകടത്തെ  അപലപിച്ച് സിനിമാലോകവും ഇപ്പോൾ രംഗത്ത്എത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന സംഭവങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ച് താരങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

സിനിമാതാരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവെച്ച വിവരങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റായ ഡിവി സാഠെയ്ക്ക് ആദരാഞ്ജലി നേര്‍ന്നു സിനിമാ താരം പൃഥ്വിരാജ് കുറിച്ച വരികൾ ശ്രദ്ധയിൽ പെടുന്നു.

പൃഥ്വി ആയിരുന്നു ആദ്യം സാഠെയെക്കുറിച്ച് പറഞ്ഞ് സോഷ്യൽ മീഡിയ യിൽഎത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്നാലെ സുരഭി ലക്ഷ്മി, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി താരങ്ങളെല്ലാം  പ്രണാമം അര്‍പ്പിച്ച് രംഗത്ത് എത്തിയിരുന്നു.ഈ വിഷമഘട്ടത്തെ എല്ലാവർക്കും അതിജീവിക്കാനും മുന്നോട്ടുപോവാനുമുള്ള ശക്തി ദൈവം തരട്ടെ എന്നും  രാജമലയിലും കോഴിക്കോടും ഇന്ന് നമ്മളെ വിട്ടുപോയവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഖത്തിൽ താനുംപങ്കുചേരുകയാണ് എന്നായിരുന്നു പൃഥ്വിരാജ്  സോഷ്യൽ മീഡിയയിൽ കുറിച്ചത്. മാത്രമല്ല  അങ്ങയെ വ്യക്തിപരമായി അറിയാമെന്നതില്‍ അഭിമാനം ഉണ്ടെന്നും താരം കുറിച്ചു

“Lucifer”
Loading...
Share.

About Author

Comments are closed.