തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള താരങ്ങള്‍ അണി നിരന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് കഴിഞ്ഞ ദിവസമായിരുന്നു മിനി സ്ക്രീനില്‍ അവതരിപ്പിച്ചത്, നിരവധി സര്പ്രൈുകള് ഒളിപ്പിച്ച അവാര്‍ഡ് നിശയില്‍ മികച്ച നടനായി മോഹന്‍ലാലിനെയാണ് തെരഞ്ഞെടുത്തത്. ലൂസിഫറിലെയും ഇട്ടിമാണിയിലെയും മികവുറ്റ പ്രകടനത്തിലാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്.
മലയാളത്തിന്റെ പ്രിയനടി പാര്‍വതി തിരുവോത്തിനെയാണ് മികച്ച നടിയായി തെരഞ്ഞെടുത്തത്. വൈറസിലെയും ഉയരെയിലും മികച്ച പ്രകടനമാണ് പുരസ്കരത്തിന് അര്‍ഹയാക്കിയത്. അവാര്‍ഡ് നല്‍കിയത് പ്രിയ താരം പൃഥ്വിരാജാണ്. ചടങ്ങില്‍ പൃഥ്വി പാര്‍വതിയെ ക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
പൃത്വിരാജ് പറഞ്ഞത് ഇങ്ങനെ . ചെയ്തിട്ടുള്ള സിനിമകളുടെ എണ്ണം കുറവായിരുന്നിട്ടും പാര്‍വതി ചുരുങ്ങിയ കാലം കൊണ്ട് എത്തിപ്പെട്ട ഒരു ഉയരമുണ്ട്. ഒരു സംവിധായകന് തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുമ്പ് ആ കഥാപാത്രം പാര്‍വതിയെ ഡിസര്‍വ് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കും..’ ‘ആരാണ് പറയുന്നതെന്ന് നോക്കൂ.. നടനായും എഴുത്തുകാരനായും സംവിധായകനായും ഒരു പത്ത് പ്രിത്വിയെങ്കിലും എപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ് എന്നാണ് പാര്‍വതി നല്കിയ ഉത്തരവും. ഏഷ്യാനെറ്റ് സോഷ്യല്‍ മീഡിയ ഒഫീഷ്യല്‍ പേജിലും ഈ വാക്കുകള്‍ കുറിച്ചിട്ടുണ്ട്