സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ സിനിമാ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരുന്നു. താരത്തെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 107 പേര് ഒപ്പിട്ട പ്രസ്താവന സാംസ്കാരിക മന്ത്രി എകെ ബാലന് കൈമാറുകയും ചെയ്തിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചുകൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യവും പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ച് കാണിക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഈ കത്തിൽ തങ്ങൾ ഒപ്പിട്ടിട്ടില്ല എന്ന് പരാമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജും ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലും. വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയദർശനും ഇപ്പോൾ രംഗത്തെത്തി കഴിഞ്ഞു.
‘പ്രകാശ് രാജ്, സന്തോഷ് തുണ്ടിയിൽ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ടു മോഹൻലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതു മലയാള സിനിമക്കുണ്ടായ അപമാനമാണ്.’
‘ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കുമ്പോൾ ശബാന ആസ്മി, അടൂർ ഗോപാലകൃഷ്ണൻ, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. അതിനു മുൻപും ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരം വലിയ ആളുകളുടെ സാനിധ്യം ചടങ്ങിന്റെ അന്തസ്സുയർത്തുകയാണു ചെയ്യുക.’
‘ഇപ്പോഴത്തെ ചെയർമാൻ കമലിനും മന്ത്രി എ.കെ. ബാലനും നല്ല ബോധവും വിവരവും ഉണ്ട്. ആരെ വിളിക്കണമെന്നു അവർ തീരുമാനിക്കട്ടെ. അതിനു മുൻപു മോഹൻലാലിനെ വിളിക്കരുത് എന്നു പറയുന്നതിനു പുറകിലെ ലക്ഷ്യം മറ്റു പലതുമാണ്.’–പ്രിയദർശൻ പറഞ്ഞു.