ഡിജോ ജോസ് ആന്റണി ആദ്യമായി സംവിധാനം ചെയ്ത് 2018 ജനുവരി പന്ത്രണ്ടിന് തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ക്വീൻ. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും ആദ്യമായി സംവിധായകനായ ദിവസത്തിന്റെ ഓർമകളും പങ്കുവച്ചുകൊണ്ട് ഡിജോ ജോസ് ആന്റണി കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. ക്വീൻ ഇറങ്ങിയിട്ട് രണ്ടുവർഷമായി എന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം ഇട്ട പോസ്റ്റിൽ ഒരു സർപ്രൈസ് കൂടി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ക്വീനിലെ താരങ്ങളെല്ലാം വീണ്ടും ഒന്നിക്കുകയാണ് എന്ന് അറിയിച്ചുകൊണ്ട് മറ്റൊരു ചിത്രം കൂടി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. എവിടുന്നു നിർത്തിയോ അവിടുന്നു തുടങ്ങുന്നു എന്നും പക്ഷേ ഇത്തവണ ഒറ്റയ്ക്കല്ല എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. 2018 ൽ സൂപ്പർ ഹിറ്റ് ആയ ക്വീനിൽ അഭിനയിച്ച താരങ്ങൾ എല്ലാം പുതുമുഖങ്ങൾ ആയിരുന്നു.