1993-ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന രാധിക പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറി. റസിയ എന്ന കഥാപാത്രം രാധികയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു രാധികയുടെ സിനിമയിലെ രണ്ടാം വരവ്. വിവാഹത്തോടെ സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. താരത്തിന്റെ പുത്തൻ മേക്കോവറിൽ ഉള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രം കാണുന്നവർ ഒരു നിമിഷം ഇത് ക്ലാസ്മേറ്റ്സിലെ റസിയ തന്നെയാണോ എന്ന് സംശയിച്ചേക്കാം.
മുടി വെട്ടി ചെറുതാക്കി മോഡേൺ ലുക്കിലാണ് താരം എത്തുന്നത്. മലയാളികളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ക്ലാസ്സ്മേറ്റ്സിലെ റസിയ തന്നെയാണ്. അതുകൊണ്ടാണ് ഈ ചിത്രം കാണുമ്പോൾ ആരാധകർക്ക് സംശയം തോന്നുന്നത്. അഭിലും ആയുള്ള വിവാഹത്തിന് ശേഷമാണ് രാധിക വിദേശത്തേക്ക് ചേക്കേറിയത്. ഗ്ലാമറസ് വേഷങ്ങളിൽ താൻ എത്തില്ലെന്ന് രാധിക മുൻപേ പറഞ്ഞിരുന്നു. രാധികയും ഭർത്താവ് അഭിയുമായുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു. വിദേശത്തായിരുന്ന രാധിക സുഹൃത്തുക്കളുടെ വിവാഹത്തിനായി നാട്ടിൽ എത്താറുണ്ടായിരുന്നു.