Saturday, June 12

‘പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനെ എന്തിനാണ് ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്’; ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

Pinterest LinkedIn Tumblr +

പുന്നപ്രയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ പരിഹസിച്ച ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍. സംഭവത്തില്‍ ശ്രീജിത്ത് നടത്തിയത് റേപ്പ് ജോക്ക് അല്ലെന്നും അദ്ദേഹം ആക്ഷേപഹാസ്യത്തിലൂടെ കാര്യങ്ങള്‍ പറയുന്നതാണെന്നും രാഹുല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലായിരുന്നു രാഹുലിന്റെ പ്രതികരണം.

രാഹുല്‍ ഈശ്വര്‍ പറഞ്ഞത്: ”ശ്രീജിത്ത് പണിക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളത്തില്‍ ഉയര്‍ന്ന് വന്ന മികച്ച രാഷ്ട്രീയ നിരീക്ഷകനാണ്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്ന് ഒരു വരി അടര്‍ത്തിമാറ്റി അദ്ദേഹം വളരെ മോശക്കാരനാണെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്. അദ്ദേഹം ആക്ഷേപഹാസ്യം ഉപയോഗിച്ച് പല കാര്യങ്ങളും കേരളത്തിന്റെ പൊതുസമൂഹത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. അതിവിദഗ്ദമായി ത്രീസം പോലെയുള്ള വാക്കുകള്‍ രശ്മിത രാമചന്ദ്രന്‍ എത്ര എളുപ്പത്തില്‍ ഇതില്‍ തിരുകി കയറ്റി. കൊവിഡിന്റെ കാലത്തും വ്യക്തിവിരോധം തീര്‍ക്കാനും പ്രതികാരം ചെയ്യാനുമാണോ ഉപയോഗിക്കേണ്ടത്. വളരെ പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിന്. അയാളെ ഇങ്ങനെ ആക്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. കൊവിഡ് കാലത്തെങ്കിലും ഈ പ്രതികാര രാഷ്ട്രീയം ഉപേക്ഷിക്കണം.”

അതേ സമയം പരാമര്‍ശത്തില്‍ മാപ്പ് പറയാതെ ശ്രീജിത്തിനൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് അഡ്വ. രശ്മിത രാമചന്ദ്രനും പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രശ്മിത നിലപാട് അറിയിച്ചത്. ശ്രീജിത്ത് പണിക്കരോടൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ പാനലിസ്റ്റായി പങ്കെടുക്കില്ലെന്ന് ഇടതുനിരീക്ഷകരായ റെജി ലൂക്കോസും ഡോ പ്രേം കുമാറും നേരത്തെ പറഞ്ഞിരുന്നു.

‘നമ്മുടെ സംസ്‌കാരത്തെയും മനുഷ്യത്വത്തേയും അതി നീചമായി പരിഹസിക്കുന്ന അധമ പ്രവര്‍ത്തിയാണ് ഇദ്ദേഹത്തിന്റെ FB പോസ്റ്റ്. വനിതയടക്കം രണ്ടു DY FI പ്രവര്‍ത്തകര്‍ കോവിഡ് ഗുരുതരമായ രോഗിയെ സ്വജീവന്‍ പോലും പണയം വച്ച് നിമിഷ നേരം കൊണ്ട് ബൈക്കില്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചതിനെതിരെയാണ് പണിക്കരുടെ ബലാല്‍സംഘ നിര്‍വചനത്തിലുള്ള അധിക്ഷേപം’- റെജി ലൂക്കോസ് പറഞ്ഞു.

സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രചാരണം നടക്കുകയാണ്. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്നും ഇടത് നിരീക്ഷകര്‍ മാറി നില്‍ക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.
സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.
[1] ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജന്‍ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.
[4] വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂള്‍

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.