ഫോട്ടോഷൂട്ടുകൾ മനോഹരമാക്കുവാനും അതിൽ തന്റേതായ ഒരു മാന്ത്രികസ്പർശം നൽകുവാനുമാണ് ഓരോ ഫോട്ടോഗ്രാഫറും ശ്രമിക്കുന്നത്. അതിനാൽ ഓരോ ഫോട്ടോഷൂട്ടും ഒന്നിനൊന്ന് വേറിട്ടതായിട്ടാണ് ജനത്തിന് മുൻപിലേക്ക് എത്തുന്നത്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വൈറലായിട്ടുള്ള നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുള്ള റെയ്ൻബോ മീഡിയക്ക് വേണ്ടി ശരത് ഘോഷാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്. ഗായത്രി നായരാണ് മോഡൽ. ചിന്നിച്ചിതറി ഒഴുകുന്ന അരുവിയിൽ കുതിരക്കൊപ്പമുള്ള പെൺകുട്ടിയെയാണ് ഫോട്ടോഷൂട്ടിൽ കാണുവാൻ സാധിക്കുന്നത്. സ്വപ്നങ്ങളിൽ കാണാറുള്ള ദേവതയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഫ്രെയിംസാണ് ഓരോ ക്ലിക്കിലും കാണുവാൻ സാധിക്കുന്നത്.
View this post on Instagram
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളിമനസ്സുകളിൽ ഫോട്ടോഷൂട്ട് ഇടം പിടിച്ചു കഴിഞ്ഞു. വെളുത്ത കുതിരക്ക് ഒപ്പം തൂവെള്ള വസ്ത്രധാരിയായി മോഡലും കൂടെ അരുവിയുടെ കുളിർമയും കോടമഞ്ഞിന്റെ അഴകും കൂടിച്ചേർന്നപ്പോൾ ഫ്രെയിമുകൾ കൂടുതൽ മനോഹരമായി.