ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ മണിച്ചേട്ടന്റെ രൂപവും ഭാവവും നിറച്ച് പ്രേക്ഷകമനസ്സുകൾ കീഴടക്കിയ രാജാമണി ജയസൂര്യ നായകനാകുന്ന തൃശൂർ പൂരത്തിൽ വില്ലനായെത്തുന്നു. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്നു. തൃശൂർ പൂരത്തിന്റെ അന്ന് തേക്കിൻക്കാട്ടിൽ സിനിമയുടെ ടൈറ്റിൽ ലോഞ്ച് അണിയറ പ്രവർത്തകർ നടത്തിയിരുന്നു. ഒക്ടോബറിൽ തൃശൂർ പൂരം തിയേറ്ററിൽ എത്തും. രതീഷ് വേഗ തന്നെയാണ് സംഗീതവും നിർവഹിക്കുന്നത്. പ്രകാശ് വേലായുധനാണ് കാമറ. വൈറസിലെ രാജാമണിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനയൻ ഒരുക്കുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലും രാജാമണി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.