തുറമുഖത്തിന് രാജീവ് രവി സംവിധാനം നിർവഹിക്കുന്ന കുറ്റവും ശിക്ഷയും ജനുവരി 26ന് ചിത്രീകരണം ആരംഭിക്കും. ആസിഫ് അലി നായകനാകുന്ന ചിത്രം ഒരു പോലീസ് സ്റ്റോറിയാണ്. കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായി ചിത്രം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കും എന്നാണ് അറിയുവാൻ കഴിയുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നിവയാണ് രാജീവ് രവി സംവിധാനം നിർവഹിച്ചിട്ടുള്ള മറ്റ് ചിത്രങ്ങൾ.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്.നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്, അലന്‍സിയര്‍, ഷറഫുദ്ദീന്, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ ‘തുറമുഖ’ത്തിന്റെ പ്രോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിതിനു ശേഷമാണ് രാജീവ് രവി പുതിയ ചിത്രത്തിലേക്ക് നീങ്ങുന്നത്. സൗണ്ട്-രാധാകൃഷ്ണന്, മേക്കപ്പ്-റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബിനു മണമ്പൂര്‍.