തലൈവർ രജനികാന്തിന്റെ മരണമാസ്സുമായി എത്തി ബോക്സോഫീസ് കീഴടക്കിയ പേട്ട വമ്പൻ വിജയം കുറിച്ച് കുതിക്കുകയാണ്. വിന്റേജ് രജനീകാന്തിനെ വീണ്ടും കാണാൻ സാധിച്ച പേട്ടക്ക് ശേഷം രജനീകാന്തിനെ നായകനാക്കി മറ്റൊരു ചിത്രം കൂടി കാർത്തിക് സുബ്ബരാജ് ഒരുക്കുവാൻ പോകുന്നുവെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രജനികാന്ത് – മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് എന്റർടൈനർ ചിത്രത്തിന് ശേഷം മാത്രമേ എന്തായാലും കാർത്തിക് സുബ്ബരാജ് ചിത്രം നടക്കൂ. ബാഹുബലി ഒരുക്കിയ രാജമൗലിയുടെ ഒരു ചിത്രവും രജനികാന്തിനെ നായകനാക്കി ഒരുങ്ങുന്നുണ്ടെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.