ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വൻ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം ബോക്സ് ഓഫീസ് ചരിത്രം തന്നെ മാറ്റി കുറിച്ചിരിക്കുകയാണ്. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ 150 കോടിക്കു മുകളിൽ കളക്ഷൻ നേടിയ ചിത്രം 4 ദിവസം പിന്നിടുമ്പോൾ 175 കോടിക്ക് മുകളിലായിരുന്നു കളക്ഷൻ. വർക്കിംഗ് ഡേയിലും ഉഗ്രൻ കളക്ഷൻ നേടുന്ന ഈ ചിത്രം അഞ്ചാം ദിനത്തിൽ 200 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഹിറ്റുകളിലൊന്നായി ബിഗിൽ എഴുതപ്പെടും. ആദ്യ മൂന്നു ദിവസം കൊണ്ട് 66 കോടി രൂപ തമിഴ് നാട്ടിൽ നിന്ന് മാത്രം നേടിയ ഈ ചിത്രം അവിടെ നിന്ന് മാത്രം നൂറു കോടി കളക്ഷനും പൂർത്തിയാക്കി.
ഇതിനിടെ ഇന്ത്യൻ സിനിമയുടെ തലൈവർ രജനികാന്ത് ബിഗിൽ കണ്ടു.ചെന്നൈ എ ജി എസ് സിനിമാസിൽ നിന്നുമാണ് അദ്ദേഹം ചിത്രം കണ്ടത്. ഭാര്യ ലതയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Actor @rajinikanth Watching #Bigil movie @AGS Cinemas @actorvijay @archanakalpathi #Nayanthara #Darbar #Rajinikanth #Vijay @agscinemas pic.twitter.com/8gNaAHqzAB
— Jaya TV (@JayaTvOfficial) November 4, 2019
വിദേശത്തും റെക്കോർഡുകൾ സ്വന്തമാക്കുകയാണ് ഈ ചിത്രം. ഫ്രാൻസിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട തമിഴ് ചിത്രമായി ബിഗിൽ മാറിയിരിക്കുന്നു. ഓവർസീസ് മാർക്കറ്റിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ വർഷത്തെ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ രണ്ടാമതും ബിഗിൽ എത്തി. കേരളത്തിലും ബിഗിൽ ഉഗ്രൻ കളക്ഷൻ തന്നെയാണ് നേടുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്ന് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം ഇങ്ങനെ മുന്നോട്ടു പോയാൽ വിജയ്യുടെ കേരളത്തിലെ ഏറ്റവും വലിയ ഗ്രോസ്സർ ആയി മാറും ഇത്.
മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ ബിഗിളിന് മുൻപ് സംവിധാനം ചെയ്തത്. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അറ്റ്ലീയും വിജയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ബിഗിളിന് ശേഷം അറ്റ്ലീയുടെ അടുത്ത ചിത്രമേതാണ് എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.